ആണ്ടിലൊരിക്കൽ നാടു കാണാനെത്തുന്ന മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങുകയാണല്ലോ പ്രകൃതിയും മനുഷ്യനും.കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം. ജാതി മത ഭേതമന്വേശ ദാബദങ്ങളായി നാം ആഘോഷിക്കുേന്ന ഓണത്തിന്റെ പിന്നിൽ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും അതിലേറ്റം പ്രാധാന്യം മഹാബലി ചക്രവർത്തിയുടെ വരവാണ് .അദ്ദേഹത്തെ എതിരേൽക്കാൻ സമ്യദ്ധമായ സദ്യയും പൂക്കളവും ആഘോഷ തിമിർപ്പുകൂട്ടുവാൻ കൈകൊട്ടികളി , തിരുവാതിരകളി , തുമ്പിതുള്ളൽ മുതലായ നാടൻ കലകളും .
പണ്ടത്തെ കാർഷിക പശ്ചാത്തലവും ഗ്രാമീണ ജീവിത ശൈലിയുമാണ് ചിങ്ങത്തിലെ കൊയ്ത്തുത്സവത്തെ പൊന്നോണമാക്കി മാറ്റിയിരുന്നത് . കർക്കിടകത്തിന്റെ ദുരിതങ്ങൾ പൊയ്തൊഴിയുമ്പോഴാണ് സുന്ദര പ്രതീക്ഷകളുമായി ചിങ്ങത്തിന്റെ വരവ് . കർഷകരുടെ വിയർപ്പുതുള്ളികൾകതിർകറ്റ കളായി മാറുന്നു . ആ സമൃദ്ധിയെ വരവേൽക്കാൻ പ്രകൃതി പോലും ഒരുങ്ങുന്നു. ആണ്ടിലൊരിക്കൽ വിഭവ സമൃദ്ധമായ സദ്യയുണ്ണൽ, സാധാരണക്കാരന് ലഭിക്കുന്ന അവസരമായിരുന്നു അന്ന് . ഒത്തു കൂടലും പങ്കുവയ്ക്കലുമായിരുന്നു പണ്ട് ഓണം.
ഇന്ന് ഒരുമ നഷട്ടപ്പെടുന്നതിന്റെ വിപൽ സൂചനയാണ് എവിടെയും. കള്ളും, ചതിയും വഞ്ചനയും പീഡനവുമാണ് എവിടെയും കേൾക്കുക. ഓണാഘോഷത്തിന്റെ തനിമ കുറെയൊക്കെ കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് സ്വഭാവികം മാത്രം. പട്ടിണിയും പരിപട്ടവും കുnഞ്ഞതും മലയാളിയുടെ ജീവിത നിലവാരത്തിന്റെ പൊലിമ കുറയാൻ കാരണമാണ്. എങ്ങും പുക്കളമുണ്ടെങ്കിലും മലയാളി യുടെ നല്ല മനസ്സ് എവിടെ? തിരക്കുപിടിച്ച ജിവിതം ആളുകളെ സ്വാത്ഥമതികളും അലസരുമാക്കുന്നു . നാഗരീ കതയുടെ ജീവിത ശൈലിയും ഉപഭോക്തസം സംസക്കാരവും കീഴടക്കിയ മലയാളി ഓണവും വിലയ്ക്ക് വാങ്ങുന്നതിൽ അത്ഭുതമില്ല. മാവേലി നാട് ഇന്ന് പരസ്യ പലകകളിൽ മാത്രമാണ്. കള്ളവും ചതിയും പൊളിവചനവുവില്ലാെത്ത സുവർണ്ണകാലത്തിന്റെ മധുര സ്മരണകളായിരുന്ന പൊന്നോണമിന്ന് ക്യതിമങ്ങളുടെ സകലജാടക ളുമുള്ള ഒരു പേക്കൂത്തായി മാറിയിരിക്കുന്നു. നഗരവാസികൾ പൂക്കളമൊരുക്കുവാൻ പ്ലാസറ്റിക്ക് പൂക്കളെ ആശ്വയിക്കുമ്പോൾ നാട്ടിൻ പുറങ്ങൾ അറക്ക പൊടിയും, കളർ പൗഡറുകളും ഒക്കെയായി തിളക്കം കൂട്ടുന്നു.
ഓണം മലയാളിക്ക് വിപണന്ന കാലമാണ്. നമ്മുടെ വസ്ത്ര സങ്കല്പങ്ങൾ പാടെ മാറിയെങ്കിലും ഓണക്കോടി വേണമെന്നത് മലയാളിക്ക് ഇപ്പോഴും നിർബന്ധമാണ്. നമ്മുടെന്നടിന്റെ സംസ്ക്യതി അന്യം നിന്നുപോകാതെ ഒഞ്ഞു കൂടലും പങ്കുവയ്ക്കലും നില നിർത്തി നമ്മുക്ക് ഓണം ആഘോഷിക്കാം. നന്മകൾ പൂവിളിയുണർത്തുന്ന ഓണമാകട്ടെ നമുക്കു വിരുന്ന് വരുന്നത്.
തങ്കമ്മ ജയിംസ് , ഇളപ്പുങ്കൽ
About the Author
No comments: