കേരളീയരായ നമ്മുക്ക് കേരളത്തിന്റെ പ്രകൃതി ഭംഗിയെപ്പറ്റി വേണ്ടത്ര അറിവില്ലായെന്നു പറഞ്ഞാൽ അത് സത്യമാണ്. കേരളം നന്നായിക്കണ്ട് ആസ്വദിച്ചിട്ടുള്ളവർ ചുരുക്കമാണ്. ഒരുകാലത്തു കേര വ്യക്ഷങ്ങളെകൊണ്ട് തിങ്ങിനിറഞ്ഞ നാടായിരുന്നു കേരളം. കേരം നിറഞ്ഞ നാടായതുകൊണ്ട് കേരളം എന്ന പേരുതന്നെ ലഭിച്ചു. എന്നാൽ ഇന്ന് ഉയർന്നുനിൽക്കുന്ന കെട്ടിടസമുച്ചയങ്ങളാണ് എവിടെയും.
പലസ്ഥലങ്ങളിൽ യാത്ര ചെയ്തു ഒരുപാട് കേരളം കണ്ടു എന്ന് നാം കരുതിയാൽ നമ്മുക്ക് തെറ്റി. കേരളത്തിന്റെ പ്രകൃതിഭംഗി സഞ്ചാരപാതകളിൽ നിന്ന് വളരെ അകലെയാണ്. കേരളം സന്ദർശിക്കുന്ന വിദേശികൾ പട്ടണങ്ങൾവിട്ട് വന്യമായ പ്രകൃതിഭംഗി തേടിയിറങ്ങി ചെല്ലുന്നു. തീരങ്ങളും, കൊടുമുടികളും, പുഴകളും, മലകളും, വനങ്ങളും, തടാകങ്ങളും ഒക്കെക്കണ്ട് ആസ്വദിക്കുന്നു. ഹൈറേഞ്ചിലെ മലയിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ പൂക്കളും, പറവകളും, പൂമ്പാറ്റകളുമൊക്കെ ക്യാമെറകണ്ണുകളിൽ അവർ ഒപ്പിയെടുക്കുന്ന. വിദേശികൾ നമ്മുടെ കൊച്ചുകേരളത്തെ വിളിക്കുന്ന പേരോ 'ദൈവത്തിന്റെ സ്വന്തം നാട്'
ഒരിക്കൽ കേരളം കണ്ടവർ കേരളത്തെ പ്രണയിച്ചുപോകും. ഈ പ്രകൃതിഭംഗി ആസ്വദിക്കാൻ അവർ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും. കേരളത്തിലെ അതിമനോഹരമായ ബീച്ചാണ് കോവളം. അതേ, കോവളത്തെ പറുദീസാ എന്നാണ് വിളിക്കുക ഹവ്വാപാർക്കിലെ സൂര്യ സ്നാനം വിദേശികൾക്ക് ഹരമാണ്. തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റർ അകലെയായികിടക്കുന്ന പൊൻമുടി അതിമനോഹരമാണ്. നഗരവും മറ്റുപ്രദേശങ്ങളും ചൂടുകൊണ്ട് ഉരുകുമ്പോൾ, പൊന്മുടിയിലയെത്തുന്നവർ തണുത്തുവിറക്കും. കോടമഞ്ഞു നമ്മുക്കുചുറ്റും നിറയുമ്പോൾ നമ്മൾ സ്വപ്നലോകത് എത്തിയപോലെ തോന്നും.
മനോഹരമായ മറ്റൊരുഭൂപ്രദേശമാണ് മൂന്നാർ. നീലകുറുഞ്ഞി പൂത്തുലഞ്ഞു നിൽക്കുന്നത് ആരുടേയും കണ്ണജിപ്പിക്കുന്ന കാഴ്ചയാണ്. മലകളിലൂടെ കുണുങ്ങിഓടുന്ന വരയാടുകൾ നമ്മെകൂടുതൽ ആകർഷിക്കും. കേരളത്തിൽ ഏറ്റവുംനല്ല തേയില ഉൽപ്പാദിപ്പിക്കുന്ന തോട്ടങ്ങളും മൂന്നാറിൽ തന്നെ. മലകളിൽ തേയില ചെടികൾ പച്ചകുടകൾ മാതിരി എടദൂർന്നു നിൽക്കുന്ന കാഴ്ച ഭംഗിതന്നെ.
തട്ടേക്കാട്, കുമരകം എന്നി പക്ഷിസങ്കേതങ്ങൾ മനോഹരങ്ങളാണ് സഹ്യ പർവ്വതങ്ങളിൽ നിന്ന് ഉത്‌ഭവിക്കുന്ന പെരിയാർ തമിഴ്നാട്ടിലും കേരളത്തിലും ഒഴുകുന്നു. പെരിയാർ തടാകത്തിനു ചുറ്റുമുള്ള പ്രദേശം ആണ് തേക്കടി. ഇത് ഒരു വന്യമൃഗ സംഭരക്ഷണ കേന്ദ്രംകൂടിയാണ്. തടാകത്തിൽകൂടെ നമ്മൾ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ആനകളും മറ്റു മൃഗങ്ങളും മേഞ്ഞുനടക്കുന്നത് നമ്മുക്ക് കാണാം. അതിവിശാലമായ കായലുകളും തടാകങ്ങളും കേരളത്തിന്റെ പ്രതേകതകൾ ആണ്. അഷ്ടമുടി കായൽ വേമ്പനാട്ടു കായൽ ഇവയിലൂടെ യാത്രചെയ്താൽ കേരളത്തിന്റെ പ്രകൃതിഭംഗീ മനംനിറയെ ആസുദിക്കാം.
കേരളത്തിലെ മലയോര പാതകളായ ഹൈറേൻജ്, മലബാർ ചുരങ്ങൾ അതീവമനോഹരങ്ങളാണ്. കാനനഭംഗി ആസ്വദിച്ച വെള്ളച്ചാട്ടങ്ങൾക്ക് അരികിൽകൂടെ സഞ്ചരിക്കുമ്പോൾ ഒരുവശത്തു അഗാതഗർത്തകളും മറുവശത്തു വാനോളം ഉയർന്നുനിൽക്കുന്ന മലകളും, അവയിലൂടെ വെള്ളിയരിഞ്ഞാണം കണക്കെ ഒഴുകിയിറക്കുന്ന നീരുറവകൾ കാണുന്ന സന്ദർശകർ അന്തിച്ചുപോകും ചുരംകേറി പീരുമേടും കുമളിയും ഒക്കെ എത്തുമ്പോൾ പ്രകൃതിയുടെ തണുപ്പൻ തലോടലുകൾ സദര്ശകരെ വിസ്മയിപ്പിക്കുന്നു. നമ്മൾ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് തിരിഞ്ഞാലോ പച്ചവിരിച്ച നെൽപാടങ്ങൾ, വിളവെത്തിയാൽ പൊന്നിൻനിറം ചാർത്തിയ നെൽപാടങ്ങൾ ഇവയൊക്കെക്കൊണ്ട് ഭംഗിയാർന്ന കേരളത്തിൽ ജനിച്ചുവളരാൻ കഴിയുന്നനമ്മുക്ക് ഏറെ അഭിമാനിക്കാം " എന്റെ കേരളം എത്ര മനോഹരo"
തങ്കമ്മ ജയിംസ്, ഇളപ്പുങ്കൽ
About the Author
No comments: