Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

മണിമലയും സ്വാതന്ത്രൃസമരവും. ഒരു തിരിഞ്ഞുനോട്ടം.

തിരുവിതാംകൂർ മഹാരാജാവും, സ്റ്റേറ്റ് കോണ്ഗ്രെസ്സും, അക്കമ്മാ ചെറിയനും, രാമസ്വാമി അയ്യരും, വൈസ്രോയുമൊക്കെ ഈ വീട്ടിൽ ചരിത്രരേഖകൾ ആയി ഉറങ്ങാതെ കിടക്കുകയായിരുന്നു. പുത്തൻകാലത്തിന്റെ മറവികൾക്കുമെൽ ഓർമ്മകളുടെ മുദ്ര ചാർത്തി സ്വാതന്ത്രൃസമര സേനാനി കരിമ്പന്മാക്കൽ കെ ജെ ചാക്കോയുടെ കുടുംബാഗങ്ങൾ രണ്ടു പതിറ്റാണ്ടിനിപ്പുറം ആ രേഖകൾ വെളിച്ചത്തു കൊണ്ടുവന്നു.
രാജ്യം സ്വാതന്ദ്രിയത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സ്വാതന്ദ്രിയസമരവുമായി ബന്ധപെട്ടു കെ ജെ ചാക്കൊയുടെ 'മണിമലയുടെ ബന്ധവും അനുഭവങ്ങളും' എന്ന ലേഖനം വീട്ടിലെ പെട്ടിയിൽനിന്നും കണ്ടെത്തിയത്. തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതും ഒന്നാം റെഗുലഷൻ ആക്റ്റ് ലഘിച്ചതിനു മണിമലയിൽ അറസ്റ്റ് വരിച്ചതും ലേഖനത്തിൽ വിവരിക്കുന്നു. കോട്ടയം ജയ്‌ലില്ലേക്കാണു ചാക്കോയെ കൊണ്ടുപോയത്. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വന്ന കെ ഗോപാലനെ അറസ്റ്റ് ചെയ്തു ചാക്കോയുടെ ഒപ്പമാണ് പാർപ്പിച്ചത്. ഉത്തരവാതിത്ത ഭരണം ആവിശപ്പെട്ടു മഹാരാജാവിന്റെ ജന്മദിനത്തിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് അക്കമ്മാ ചെറിയാൻ നയിച്ച സമരത്തെ തുടന്നു തടവുകാർ മോചിക്കപ്പെട്ടന്നും രേഖയിൽ കാണുന്നു. സ്റ്റേറ്റ് കോൺഗ്രസ് മഹാരാജാവിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സി പി ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ പ്രവർത്ഥനസമതി അംഗങ്ങളെ ജയിലിൽ അടച്ചതായും രേഖയിൽ ഉണ്ട്. ആരോപണരേഖ പിൻവലിക്കില്ലെന്നു പ്രതിജയെടുത്ത 333 പേരുടെ ഒപ്പും ഒളിവിൽ ശേഖരിച്ചതിലെ പ്രധാനി ചാക്കോ ആയിരുന്നു !മാത്രമല്ല, മെമ്മോറാണ്ടം തിരുവിതാംകൂറിൽ കൊണ്ടുവരുന്നതിന് നിരോധനം ഉണ്ടായിരിക്കെ ചാക്കോ പരസ്യമായി മണിമലയിൽ യോഗം വിളിച്ചുകൂട്ടി അത് വായിക്കുകയും ചെയ്തു.  വൈസ്റോയ് ലിൻ ലീത്തു ഗോ പ്രഭുവിന്റെ സന്ദർശന വേളയിൽ സി പിക്കെതിരെ പ്രകടനം നടത്താൻ 25 സന്നദ്ധഭടന്മാരുമായി ചേർത്തലയിലേക്ക് പോയ സംഘത്തിന്റെ ക്യാപ്റ്റൻ ചാക്കോ ആയിരുന്നു. അന്നേ ദിവസം പോലീസ് പിടികൂടി മർദിച്ചു. മെമ്മോറാണ്ടം വായിച്ചതിനു വീണ്ടും 6 മാസം തടവു ശിക്ഷ അനുഭവിച്ചു.
സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തെ തുടർന്നുള്ള ജനമുന്നേറ്റവും ലേഖനത്തിൽ വിവരിക്കുന്നു. 
കെ ജെ ചാക്കോ

പോലീസ് സ്റ്റേഷനുകൾ പിടച്ചടക്കി നിർവീര്യം ആക്കുന്ന സമരപരുപടിക്ക് ടി കെ നാരായണ പിള്ളയും പി റ്റി ചാക്കോയും നേത്യത്വം കൊടുത്തു. സമരഭാഗമായി കോട്ടയം ജില്ലയിൽ നടന്ന ആയുധ പരിശീലന ക്യാമ്പുകൾ സഘടിപ്പിക്കുന്ന ചുമതല ചാക്കോയ്ക്ക് ആയിരുന്നു. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ വെട്ടേറ്റു സി പി തിരുവിതംകൂർ വിട്ടു പോയതും ഈ സമരണികയിൽ ഉണ്ട്.
അവിവാഹിതനായിരുന്ന ചാക്കോയുടെ മരണം 1991 ജൂലൈ 31ന് ആയിരുന്നു.
കെപിസിസി അംഗവും 25 വർഷം മണിമല ഗ്രാമപഞ്ചായത് പ്രസിഡന്റും ആയിരുന്നു.

No comments: