Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ ആരുകാണും ?


 മകനെ പിതാവിനെ വാർദ്ധക്യത്തിൽ  സഹായിക്കുക. മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്. അവനു അറിവ് കുറവാണെകിലും സഹിഷ്ണത കാണിക്കുക. നീ ബെലവാനാണെകിലും അവനെ നിന്നിക്കാതിരിക്കുക പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപെടുകയില്ല. അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവെക്കുന്നു.
 മാതാപിതാക്കളൊടുള്ള കടമകളെപ്പറ്റി വിശുദ്ധ  ബൈബിളിലെ പ്രഭാഷകന്റെ  പുസ്തകത്തിലെ മൂന്നാം  അദ്യായത്തിലുള്ള വാക്യങ്ങളാണ് ഇത്.
 ജീവിതം മക്കൾക്കുവേണ്ടി വീതിച്ചുനൽകി വാർദ്ധക്യത്തിന്റെ ഏകാന്ത നോവുകളിൽ കഴിയുന്ന മാതാപിതാക്കളെ സ്മരിച്ചുകൊണ്ട് ഒക്റ്റോബർ ഒന്നാംതീയതി  വയോജനദിനം ആചരിക്കുകയാണ്. മാതാപിതാക്കളെ ആദരിക്കുന്നതിന്റെയും സംരക്ഷിക്കുന്തിന്റയും  ആവശ്യം എല്ലാമതങ്ങളും മക്കളെ ഓർമിപ്പിക്കുന്നുണ്ട്. മക്കൾക്ക് ഓർമ്മകൾ ഇല്ലാത്തതുകൊണ്ടാണോ ഇന്നുമാതാപിതാക്കൾ പല വീടുകളിലും മാനസിക ശാരീരിക വ്യഥകൾ നുണഞ്ഞു മരണം കൊതിച്ചു കഴിയുന്നത്?

 പണ്ട് വിവാഹം, കുടുംബം, മക്കൾ, മക്കളുടെ പരിചരണം, എന്നിവ ദാമ്പത്യത്തിലേക്ക്‌ വരുന്നവരുടെ പ്രഥമ അജൻഡ ആയിരുന്നു. വിവാഹം കഴിഞ്ഞാൽ ഒരു ശിശുവിന്റെ പിറവി നാട്ടിലും വീട്ടിലും ഉത്സവം ആയിരുന്നു. അമ്മയുടെയും ശിശുവിന്റെയും ദേഹരക്ഷക്കായി പാരമ്പര്യതിഷ്ഠിതമായ ആചാരങ്ങളും ചികിത്സകളും ഉണ്ടായിരുന്നു. പെറ്റമ്മയുടെ ജോലി മക്കളെ തീറ്റിപ്പോറ്റി സംരക്ഷിക്കുക മാത്രമായിരുന്നു. അങ്ങനെ മക്കൾക്കുവേണ്ടി ജീവിച്ചു ജീവിച്ഛ് ത്യാഗങ്ങൾ സഹിച്ച മാതാപിതാക്കളാണ്  ആധുനികതയുടെ ഈമലവെള്ളപാച്ചിലിൽ അടിത്തറ ഇളകി ഒലിച്ചുപോകുക.

തിരക്കുമൂലം മാതാപിതാക്കളുടെ സുഖദുഃഖങ്ങൾ തിരക്കാൻ നേരംകിട്ടുന്നില്ലപോലും! എന്നാൽ, മക്കളുടെ സുഖദുഃഖങ്ങൾ തിരക്കാൻ തിരക്ക്‌ കൂട്ടിയവരാണ്  ഇന്ന് മക്കളോ കൊച്ചുമക്കളോ തിരിഞ്ഞുനോക്കാതെ അനാഥരാകുന്നത്. മഴയത്തു കൂണ് മുളക്കുന്നത്പോലെ വൃദ്ധസദനങ്ങൾ പെരുകുന്ന ഇക്കാലത്തു വ്യദ്ധസദനങ്ങൾ പലതും ഇവർതമ്മിലുള്ള അകലം വർധിപ്പിക്കുന്നു. എല്ലാ സദനങ്ങളിലെയും  ജനാലക്കരികിൽ വഴിയിലേക്ക് നോക്കിയിരിക്കുന്ന നിരവധി നിറകണ്ണുകളുണ്ട്. ഇന്ന് നേരമുണ്ടാക്കി മക്കൾ വരുമെന്ന്‌കൊതിച്ചു വെറുതെ കണ്ണുകഴക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. ഇന്ന് മക്കളും കൊച്ചുമക്കളും അനുഭവിയ്ക്കുന്ന ആസ്തിയുടെ നല്ലഭാഗവും ഉണ്ടാക്കാനുള്ള തത്രപ്പാടിൽ സ്വന്തം അസ്ഥി ദ്രവിച്ചുപോയ നഷ്ടകണക്കുകൾ എണ്ണിപിറക്കുന്ന വ്യദ്ധ  മാതാപിതാക്കളുടെ ഹൃദയം സ്നേഹംകൊണ്ട് നിറയ്ക്കുവാൻ ഇന്നത്തെ മക്കൾക്ക് കഴിയുമോ? കഴിയണം.

  ആധുനികതയുടെ കുത്തൊഴുക്കിൽ ആർജ്ജിച്ചെടുക്കുന്നതെല്ലാം അച്ഛനമ്മമാരുടെ ഇഷ്ടദാനങ്ങൾ ആണെന്ന് മറക്കുന്ന മക്കളോട് ഒരുചോദ്യം. എനിക്കുവേണ്ടി എന്റെ അച്ഛനും അമ്മയും സഹിച്ച കഷ്ടപ്പാടുകളുടെ കണക്കുബുക്കുകൾ എവിടെയാണ്?


About the Author
Thankamma James is a psychologist.  She practices counseling from her home at Nedumkunnam, Kottayam. She is a mother of four and is blessed with nine grandchildren. She has held many positions of great responsibility. She is currently a board member of Mother Theresa home (a home for the mentally disabled) at Nedumkunnam.



No comments: