എന്നെ എല്ലാവര്ക്കും പരിചയമുണ്ട്. ഞാൻ എല്ലാവരുടെയും വീട്ടിലുമുണ്ട്. എന്നാൽ എനിക്ക് ഒരു പരിഗണനയും ആരും തരുന്നില്ല. ദൈവo എന്റെ പാർത്ഥന കേട്ടു എന്നുവേണം കരുതാൻ. കാരണം, ആരാലും ഉപേക്ഷിക്കപ്പെട്ടു അടുക്കളമൂലയിലും, ഉമ്മറത്തും, മുറ്റത്തുമൊക്കെയായി എന്റെ ജീവിതം കഴിച്ചുകൂട്ടവേ എന്റെ ജീവിതത്തിനു ഒരു വഴിത്തിരിവുണ്ടായി. ഞാൻ വളരെ പ്രസക്തൻ ആകാൻപോകുന്നു എന്നാണ് എന്റെ ബോസ് എന്നോട് പറഞ്ഞത്. അതിനു മുന്നോടിയായി ഞാൻ ചില മാറ്റങ്ങൾക്കും കടുത്ത പരീക്ഷണങ്ങൾക്കും വിധേയനാകണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാലും വേണ്ടില്ല, എല്ലാവരാലും തിരസ്കരിക്കപ്പെട്ടവന് എല്ലാം അറിഞ്ഞുകൊണ്ട് ഒരാൾ സ്വികരിക്കുന്നു എന്നറിഞ്ഞതുകൊണ്ട് ഞാൻ എന്റെ സൃഷ്ടാവിനെ ഓർത്തുപോയി.
എന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും ബോസ്സിനോട് പറയുകയുണ്ടായി. എനിക്ക് ശരീരത്തിലെ അയഡിന്റെ കുറവ് പരിഹരിക്കുവാനും ഗ്യാസ് ട്രബിൾ നിയത്രിക്കാനും കഴുവുണ്ട്, പലതരത്തിലുള്ള വിറ്റാമിന്റെയും കലവറയാണ് ഞാൻ, ശരീരത്തിന് പതിരോധ ശക്തി സൃഷ്ടിക്കുവാൻ എനിക്ക് സാധിക്കും, കുഞ്ഞുങ്ങളുടെ ഓർമശക്തി കൂട്ടുവാനും എനിക്ക് കഴുവുണ്ട് എന്നി കാര്യങ്ങൾ ഞാൻ പറഞ്ഞു, അപ്പോൾ എന്റെ ബോസ് എന്നോട് പറയുകയുണ്ടായി, നിന്നെ ഞാൻ കുട്ടികൾക്ക് പ്രിയപെട്ടവനാക്കും എന്ന്. ഇന്ന് ഞാനിപ്പോൾ പുതിയ രൂപത്തിലാണ്! എനിക്ക് നല്ല തിളങ്ങുന്ന കുപ്പായമുണ്ട്, കുപ്പായത്തിനടിയിൽ മധുരിക്കുന്നതും മൃദുലത നിറഞ്ഞ ശരീരമുണ്ട്. അതിനുള്ളിൽ ഞാൻ എന്റെ പഴയ വസ്ത്രങ്ങൾ ഊരിയെറിഞ്ഞു സുഖമായി വാഴുന്നു. എന്റെ രൂപമാറ്റത്തിന് കനത്ത പ്രഹരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
മുലപ്പാൽ ശർദിക്കുന്ന എന്റെ ട്രെയിനിങ് കാലം, ചുട്ടുപൊള്ളുന്ന ചൂടിൽ ആയിരുന്നു ആദ്യo. നൂറു ഡിഗ്രിയിൽ അധികം ചൂടിൽ ഒരുമണിക്കൂറിലധികം പിടിച്ചുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. അപ്പോഴെക്കും എന്റെ പഴയ വസ്ത്രങ്ങൾ ഊരിയടുക്കപെട്ടു ഞാൻ അർദ്ധനഗ്നനായി. പിന്നീട് ഞാൻ പോയത് കൊടും തണുപ്പിലേക്കാണ്. സൂര്യവർണ്ണങ്ങൾ ഏൽക്കാതെ - 4 ഡിഗ്രിയിൽ ഞാൻകഴിച്ചുകൂടി. അതിനുശേഷം മധുരം നിറഞ്ഞ പുത്തൻ ഉടുപ്പും കൂടെ ആരെയും കൊതിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന ശരീരത്തിന് ഉടമയുമായി.
എന്റെ ശരീരം ചോക്ലേറ്റിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വശ്യമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഗന്ധം എനിക്ക് ഉണ്ട്. ഇന്ന് എനിക്ക് ഒരു വിലയുണ്ട്, നിലയുണ്ട് എല്ലാവരും എന്നെ ബഹുമാനിക്കുന്നു, ഉപയോഗിക്കുന്നു. ഇന്ന് എന്റെപേര് ജാക്ക് നട്ട് കാൻഡി എന്നാണ്. എന്നാലും വന്നവഴി മറക്കരുതല്ലോ എന്റെ പഴയ പേര് ചക്കക്കുരു എന്നാണ്.

Saji P Thomas is an entrepreneur based in Manimala, Kerala, India. He is the founder and director of Hima Herbals, a company that manufactures and markets ayurvedic herbal products. He is also a motivational speaker.
Find him on Facebook: Saji P Thomas
No comments: