Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

റാന്തല്‍



നാളെ വീണ്ടും ഒരു ഉദയം പ്രതീക്ഷിച്ചു സുര്യന്‍ നക്ഷത്രങ്ങള്‍ക് വഴിമാറിയിരുന്നു. അങ്ങ് അകലെ കുന്നിന്‍ ചെരുവിലെ ആ പുല്കുടിലില്‍ റാന്തല്‍ വിളക് തെളിഞ്ഞു. തന്റെ പാത്രത്തില്‍ നിന്നും ഒരു ഉരുള ചോറ് എടുത്ത് അവന്‍ അവള്‍ക് നേരെ നീട്ടി. വിടര്‍ന്ന കണ്ണുകളില്‍ അനുരാഗം നിറച്ചു അവള്‍ അവനെ ഒന്ന് നോക്കി, മെല്ലെ ചുണ്ടുകള്‍ അകത്തി  ആ ഉരുള വാങ്ങി കവിളിന്റെ ഒരു വശത്തേക് നീകി. അവന്‍ അവള്‍ക് പ്രിയന്‍ ആയിരുന്നു. ദുഖത്തിലും സന്തോഷത്തിലും ഒരുമിച്ചു നില്‍കാന്‍ തീരുമാനിച്ചവര്‍.

കൈ കഴുകി മുണ്ടിന്റെ അറ്റത്തു തുടച്ചു മേലന്ഗ്ഗി ഊരി പുല്‍പായയില്‍ വിരിച്ചു, അവന്‍ കിടന്നു. രാവിന്‍ മാറില്‍ അലിയും ചന്ദ്രികയെ പോലെ അവള്‍ അവനിലേക്ക്‌ ചാഞ്ഞു. അവന്റെ ഹൃദയത്തിന്റെ താളത്തോട്‌ അവള്‍ ലയ്ച്ചു. അവളുടെ നീണ്ട കാര്‍കൂന്തലുകള്‍ അവന്റെ നെഞ്ചിലെ വിയര്‍പ്പോട് ചേര്‍ന്നു. കണ്ണുകള്‍ താഴ്ത്തി തന്റെ മാറിലെ ചൂട് പറ്റി കിടന്നിരുന്ന അവളോട്‌ അവന്‍ ചോദിച്ചു... "ശപിക്കുന്നുണ്ടാവും നീ ഇപ്പോള്‍ എന്നെ, അല്ലെ ..."
ചെറിയ ഒരു ദീര്‍ഖനിശ്വാസത്തോടെ അവള്‍ പറഞ്ഞു, "എന്തിനു?"

അവന്‍ കണ്ണുകള്‍ ഉയര്‍ത്തി ഭിത്തിയില്‍ പതിപിച്ച അവരുടെ ചിത്രത്തിലേക്ക് നോക്കി...

"എന്തിനാണ് ഞാന്‍ നിന്നെ ശപിക്കുന്നത്, മറ്റാരെകാളും നിന്നെകാളും നീ എന്നെ സ്നേഹിച്ചതിനോ?"

"ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നിന്റെ വീട്ടുകാര്‍ നിന്നെ മറ്റാര്‍ക്കെങ്കിലും ഒപ്പം റാണിയെ പോലെ വഴിച്ചെനെ... ആ സുഖങ്ങള്‍ ഒകെ ത്യജിച്ചു നീ എനിക്കൊപ്പം വന്നിട്ടും നിനക്ക് ഒന്നും നല്കാന്‍ എന്നെ കൊണ്ട് ആയില്ലലോ..." ഒരു കണ്ണുനീര്‍ തുള്ളി അവന്റെ കവിളുകളെ തഴുകി അവളുടെ ശിരസില്‍ വീണു.

അവന്റെ മാറിനെ ആ നേര്‍ത്ത വിരലുകളാല്‍ തലോടി അവള്‍ പറഞ്ഞു..." അവയ്ക്കൊന്നും നീ പകരം ആവില്ല...."
അവന്റെ ചുണ്ടുകളില്‍ ഒരു ചെറു ചിരി വിടര്‍ന്നു....

"കാറ്റ് ഇരമ്പി ആര്കുന്നത് നീ കേള്‍ക്കുന്നുണ്ടോ...?"
"ഉണ്ട്"
"കാറും കോള്ഉം നിറഞ്ഞ ഒരു രാത്രി ആണ് വരാന്‍ പോകുന്നത് , നിനക്ക് ഭയം തോന്നുന്നോ?"
"നീ കൂടെ ഉള്ളിടത്തോളം ഇല്ല" , എന്ന് പറഞ്ഞു അവള്‍ അവന്റെ കരങ്ങളില്‍ അവളുടെ വിരലുകള്‍ ചേര്‍ത്ത് വച്ചു...

അപ്പോഴേക്കും മേഘങ്ങള്‍ രൌദ്രഭാവം ഉള്കൊണ്ടിരുന്നു... ആ കൊളിരംഭം അടുത്ത് വന്നു... അവര്‍ ഒരുപാടു പേര്‍ ഉണ്ടായിരുന്നു...കോപാന്ഗ്നി ആ കുടിലിനെ വിഴുങ്ങി തുടങി... അപ്പോഴും ആ റാന്തല്‍ വിളക് കെടാതെ എരിഞ്ഞിരുന്നു... അതിനരികില്‍ ആ വിഷകുപ്പിയില്‍ നിന്ന് തുള്ളികള്‍ ഇറ്റ് വീഴുന്നുണ്ടായിരുന്നു....

NB:(Honor Killing  അഥവാ ദുരഭിമാനകൊലപാതകങ്ങള്‍...പ്രതി വര്ഷം 20,000ത്തില്‍ പരം ആളുകള്‍ ആണ് ദുരഭിമാനകൊലപാതകങ്ങള്‍ക്ക് വിധേയരാവുന്നത്... പ്രണയത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാ കമിതാക്കള്‍ക്കും വേണ്ടി ഞാന്‍ ഈ കഥ സമര്പിക്കുന്നു...
റാന്തല്‍... അണയാതെ എരിയുന്ന തീ....)

About the Author
Sebin Antony is a Civil Engineer by profession, a Film Maker by passion and a Scribbler by heart. He has scripted few short films and has held the position of the Editor to his college magazine.

Find him on Facebook: Sebin Antony

No comments: