Articles

[Articles][twocolumns]

Stories

[Stories][bsummary]

Technology

[Technology][bleft]

കർത്താവിന്റെ മാലാഖ


പ്രിയപ്പെട്ട സെറാഫിൻ,
അതെ സെറാഫിൻ... കര്‍ത്താവിന്റെ മാലാഖ. അവരെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം.

അമൽ ജ്യോതിയിൽ രണ്ടാംവർഷ തടവ്‌ അനുഭാവിച്ചുകൊണ്ടിരുന്ന കാലം. സ്വന്തം തറവാട്ടിൽ ഒരു അപരിചിതനെ പോലെ കഴിഞ്ഞിരുന്ന കാലം. അന്ന് നഷ്ടപെട്ടതാണ്  രക്തബന്ധങ്ങളിലുള്ള വിശ്വാസം. ഒറ്റപ്പെടലിന്റെ തീയാളുന്ന കളിയരങ്ങായിരുന്നു അത്. വീട്ടിൽ ഉള്ളപ്പോൾ ഒക്കെ ഞാൻ എന്റെ ആ കൊച്ചു മുറിയിൽ ഒതുങ്ങി. ആ ഏകാന്തത  എന്നെ വല്ലാതെ അലട്ടിയിരുന്നെങ്ങിലും അവിടെ ഞാൻ എന്നെ തിരിച്ചറിയുകയായിരുന്നു. പുസ്തകങ്ങളോട് പ്രണയത്തിലായത് അവിടെ വെച്ചായിരുന്നു. അക്ഷരങ്ങളെ ഞാൻ സ്നേഹിച്ച് തുടങ്ങിയതും അവിടെ വെച്ചുതന്നെ.

അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ മാലാഖയെപറ്റിയാണ്. പതിവു പോലെ അന്നും കോളേജ് വിട്ടു വീട്ടിൽ വന്നു. പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വീണുകിട്ടുന്ന ഓരോ ഞായറാഴിച്ചകളുടെയുംവില ഒരു അമൽ ജ്യോതിക്കരനോളം മറ്റൊരാൾക്കും മനസിലായെന്നു വരില്ല. അന്ന് സ്വസ്ഥമായി ഉറങ്ങി. രാവിലെ പതിവിലും വൈകിയാണ് ഉണർന്നത്. ചെറിയ ഒരു അസ്വസ്ഥത. എങ്കിലും പള്ളിയിൽ പോയി വന്നു. കൈ കഴുകി ഭക്ഷണത്തിനിരുന്നപ്പോൾ ഒരു സ്ത്രീ ശബ്ദം "നാണമില്ലല്ലോ കൈയും കഴുകി വന്നിരിക്കാൻ!" ആ പരിഹാസം എന്നിൽ വല്ലാത്ത അപകർഷതാബോധം സൃഷ്ടിച്ചു. "ശേ, ഞാൻ കൈ കഴുകി... പാടില്ലായിരുന്നു..." എന്ന് സ്വയം പഴിച്ചു ഊണു മുറിയിലെ കസേര ഒഴിഞ്ഞു.

എഞ്ചിനീയറിംഗിന് പഠിക്കുന്നത് കൊണ്ടാവണം വീട്ടിൽ വാഷിംഗ്‌മെഷീൻ  മുതലായ യാതൊരു ഇലക്ട്രിക്‌ ഉപകരണങ്ങളിലും തൊടാൻ എനിക്ക് അനുവാധമില്ലായിരുന്നു. യൂണിഫോം ഇല്ലത്തെ കോളേജിൽ ചെല്ലുന്ന ഒരു യുവാവ്‌ നേരിടേണ്ട പ്രശ്നങ്ങളും പ്രത്യഘാതങ്ങളും ഓർത്തപ്പോൾ കിണറ്റിൽ നിന്ന് വെള്ളം കോരി, കല്ലിൽ അടിച്ചു, ഞെക്കി പിഴിഞ്ഞു രണ്ടു ജോടി ഷർട്ടും പാന്റും അയയിൽ വിരിച്ചു.

അപ്പോഴേക്കും രാവിലെ പറഞ്ഞ ആ അസ്വസ്ഥത മൂർചിച്ചിരുന്നു. നല്ല തീ പൊള്ളുന്ന പനി! അന്ന്... അപ്പോൾ... അറിയാതെ മനസ്സ് മൂളി പോയി "അരികിൽ നീ ഉണ്ടായിരുന്നെങ്ങിലെന്നു ഞാൻ..." ഒരു ചുക്ക് കാപ്പി ഇട്ടു തരാനും... കുളിര്കോരുന്ന ഈ പനിയിൽ ഒരു പുതപ്പിനടിയിൽ ചുരുണ്ട്കിടന്നുറങ്ങാനും എനിക്ക് ഒരു പെണ്ണ് ഉണ്ടായിരുന്നെകിൽ എന്ന്! അനുരാഗവിലോചിതനായി ഞാൻ കിടന്നു.

പക്ഷെ ഉറങ്ങാൻ സാധിച്ചില്ല. നെറുകയിൽ നിന്ന് പനിയുടെ ചൂട് കണ്ണിലേക്ക് താഴ്ന്നിറങ്ങി. എങ്ങനെയോ ബസ്സ്‌ കയറി ഹോസ്പിറ്റൽ കൗണ്ടർ വരെ എത്തിയതും എന്റെ ബോധം മറഞ്ഞു. പിന്നിലേക്കുള്ള എന്റെ വീഴ്ചയിൽ ഒരു കരം എന്നെ താങ്ങിയത് മാത്രം ഓർമയുണ്ട്. പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാൻ ട്രിപ്പ് ഇട്ടു ആശുപത്രി കിടക്കയിലാണ്. "ഡോക്ടർ ആ പയ്യൻ കണ്ണ് തുറന്നു" എന്ന് അരികിൽ നിന്ന നേഴ്സ് വിളിച്ചു പറഞ്ഞു.
"എന്തടോ പറ്റിയത്" എന്ന ഡോക്ടർന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയായിരുന്നു.
"ഡോക്ടർ ട്രിപ്പ് തീർനെങ്ങിൽ എനിക്ക് പോകാമോ"
"എസ് തനിക്ക് ഇപ്പോൾ തന്നെ പോകാം, തന്റെ അമ്മ ഒന്ന് വന്നോട്ടെ... അവർ ഇത്ര നേരം തന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു"

"ഡോക്ടർ എന്നെ തന്നെയാണോ ഉദ്ദേശിച്ചത്... ഞാൻ ഒറ്റയ്ക്കാണ് വന്നത്" തെല്ലു അത്ഭുതത്തോടെ അയാളെ നോക്കി.
"എഡോ അവർ നിങ്ങളുടെ കൂടെ ബസ്സിൽ ഉണ്ടായിരുന്നു... നിങ്ങൾ ഒരുമിച്ചാണ് വന്നിറങ്ങിയത് എന്ന് കംബോണ്ടർ പറഞ്ഞേല്ലോ."

ഡോക്ടർന്റെ വാക്കുകൾ എനിക്ക് അവിശ്വസിനീയമായി തോന്നി. "എന്നാലും അങ്ങനെ ഒരാൾ... ആരായിരിക്കും അവർ?" ഡോക്ടർന്റെ കുറിപ്പും വാങ്ങി നടന്ന എന്നെ ഈ ചോദ്യങ്ങൾ വേട്ടയാടി! പുറത്തേക്കുള്ള വഴിയിൽ വരാന്തയിൽ തിരിഞ്ഞ ഞാൻ ഒരു ചെറു ചിരിയോടെ നിന്നു...അവിടെ ഇങ്ങനെ എഴുതിയിരുന്നു..."മാലാഖമാർ സ്വർഗത്തിലെന്നപോൽ ഇവിടെ ഭുമിയിലും" ഇന്നു എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഞാൻ കണ്ടിട്ടില്ലെകിലും ഏറ്റവും മനോഹരമായ മുഖങ്ങളിൽ ഒന്ന് ആ സ്ത്രീയുടെതാണ്!! നിങ്ങൾ ഇതു വായിച്ചവസാനിപ്പിക്കുമ്പോൾ ഓർക്കുക, അവർ ഇപ്പോൾ നിങ്ങൾക്ക് അരികിലുണ്ട്... നിങ്ങളുടെ സെറാഫിൻ...

About the Author
Sebin Antony is a Civil Engineer by profession, a Film Maker by passion and a Scribbler by heart. He has scripted few short films and has held the position of the Editor to his college magazine.

Find him on Facebook: Sebin Antony

No comments: